Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cage

പാലക്കാട് അകത്തേത്തറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പാലക്കാട്: ജില്ലയിലെ അകത്തേത്തറയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് കുറച്ചുകാലമായി പുലിയുടെ സാന്നിധ്യമുള്ളതായും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

ഇതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ വനംവകുപ്പിന് കത്തി നൽകി. 20 ദിവസം മുമ്പാണ് വനംവകുപ്പ് അധികൃതർ പ്രദേശത്ത് കൂട് സ്ഥാപിച്ചത്.

കൂട്ടിൽ പുലി അകപ്പെട്ടതോടെ പ്രദേശവാസികൾ വലിയ ആശ്വാസത്തിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ ധോണിയിലെ ക്യാമ്പിലേക്ക് മാറ്റി.

Kerala

വ​യ​നാ​ട് മൂ​ന്നു​പാ​ല​ത്ത് പു​ലി ആ​ടി​നെ കൊ​ന്നു

പു​ല്‍​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലു​ള്ള മ​ര​ക്ക​ട​വ് മൂ​ന്നു​പാ​ല​ത്ത് വീ​ണ്ടും പു​ലി​യു​ടെ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ​രാ​ത്രി ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ പു​ലി ഉ​റു​മ്പി​ന്‍​ക​രോ​ട്ട് ബി​ജു​വി​ന്‍റെ ഗ​ര്‍​ഭി​ണി​യാ​യ ആ​ടി​നെ കൊ​ന്നു.

കൂ​ട്ടി​ല്‍ ക​യ​റി​യാ​ണ് ആ​ടി​നെ പി​ടി​ച്ച​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. പു​ലി ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ജ​ഡം. പ​രി​സ​ര​ത്ത് പു​ലി​യു​ടെ കാ​ല്‍​പാ​ടു​ക​ള്‍ ഉ​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ലി​സി സാ​ബു, അം​ഗ​ങ്ങ​ളാ​യ ജി​ഷ സെ​ബാ​സ്റ്റ്യ​ന്‍, സ​ണ്ണി ജോ​സ​ഫ്, വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം പു​ലി പ്ര​ദേ​ശ​ത്തെ പു​ളി​മൂ​ട്ടി​ല്‍ ബെ​ന്നി​യു​ടെ ഒ​രാ​ടി​നെ കൊ​ല്ലു​ക​യും ര​ണ്ട് ആ​ടു​ക​ളെ പ​രി​ക്കേ​ല്‍​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പു​ലി​യെ കൂ​ടു​വ​ച്ച് പി​ടി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി; അ​ക​പ്പെ​ട്ട​ത് വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പാ​ല​ക്ക​യ​ത്ത് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി. പാ​ല​ക്ക​യം നി​ര​വി​ൽ ആ​ക്ക​മ​റ്റം ത​ങ്ക​ച്ച​ന്‍റെ പ​റ​മ്പി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി അ​ക​പ്പെ​ട്ട​ത്. ഈ ​മാ​സം 20ന് ​പാ​ല​ക്ക​യ​ത്ത് ആ​ക്ക​മ​റ്റ​ത്തി​ൽ ജോ​ർ​ജ് ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ ആ​റ് ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്ന​ത് പു​ലി ആ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ വ​നം വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫെ​ബ്രു​വ​രി 21 ന് ​വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.

ഇ​പ്പോ​ൾ കൂ​ട്ടി​ലാ​യ പു​ലി​യെ നീ​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ച് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. അ​ടു​ത്ത ദി​വ​സം ഉ​ൾ​ക്കാ​ട്ടി​ലെ​ത്തി​ച്ച് തു​റ​ന്ന് വി​ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കും.

Kerala

അമരമ്പലത്ത് ഭീതിപരത്തിയ കരടി ഒടുവില്‍ കൂട്ടിലായി

മലപ്പുറം: അമരമ്പലം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ മാസങ്ങളായി ഭീതി പരത്തിയ കരടി ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ അകപ്പെട്ടു. ടികെ കോളനി ധര്‍മശാസ്താ അയ്യപ്പക്ഷേത്രത്തില്‍ സ്ഥാപിച്ച കെണിയിലാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ കരടി അകപ്പെട്ടത്.

പൂജാദ്രവ്യങ്ങള്‍ ഭക്ഷിക്കാനായി പഞ്ചായത്തിലെ ടികെ കോളനി, തേള്‍പ്പാറ, പൊട്ടിക്കല്ല്, ചെട്ടിപ്പാടം, ഒളര്‍വട്ടം, പുഞ്ച തുടങ്ങിയ മേഖലകളിലെ ക്ഷേത്രങ്ങളില്‍ കരടിയെത്തുന്നത് പതിവായിരുന്നു. ക്ഷേത്രങ്ങളില്‍ സൂക്ഷിച്ച നെയ്യ്, എണ്ണ, ശര്‍ക്കര ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ഭക്ഷിക്കാനെത്തുന്ന കരടി വ്യാപകമായ നാശം വരുത്തിയാണ് മടങ്ങാറ്.

ഒപ്പം തൊട്ടടുത്ത പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ സ്ഥാപിച്ച തേന്‍പെട്ടികള്‍ തകര്‍ത്തും തേനടകള്‍ ഭക്ഷിക്കുന്നത് കൂടാതെ പെട്ടികള്‍ നശിപ്പിക്കുന്നത് മൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിയിരുന്നത്. സ്വത്ത് വകകള്‍ക്ക് മാത്രമല്ല മനുഷ്യജീവനും ഭീഷണിയായി മാറിയ കരടിയെ പിടികൂടണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് വനംവകുപ്പ് മേഖലയില്‍ രണ്ട് കെണികളും കരടിയുടെ നീക്കം നിരീക്ഷിക്കാന്‍ കാമറകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ കൂട്ടില്‍ കയറാതെ ക്ഷേത്രങ്ങളിലെത്തിയ കരടി നാശം വരുത്തുന്നത് തുടരുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ടികെ കോളനി അയ്യപ്പക്ഷേത്രത്തില്‍ സ്ഥാപിച്ച കെണിയില്‍ തേനടകള്‍ കൂടുതല്‍ വച്ച് വീണ്ടും വനംവകുപ്പ് അധികൃതര്‍ കെണി ഒരുക്കിയതോടെ കരടി വ്യാഴാഴ്ച അര്‍ധ രാത്രിയോടെ അതില്‍ അകപ്പെടുകയായിരുന്നു.

നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാലിന്‍റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ കാളികാവ് വനം റേഞ്ച് ഓഫീസര്‍ പി. രാജീവിന്‍റെയും ചക്കിക്കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി. അഭിലാഷിന്‍റെയും നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി കരടിയെ കൂട് സഹിതം അമരമ്പലം ആര്‍ആര്‍ടി ക്യാമ്പ് ഓഫീസ് പരിസരത്തേക്ക് മാറ്റി.

വെറ്ററിനറി സര്‍ജനെത്തി പരിശോധന നടത്തി ഉന്നതാധികാരികളുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

2025 ഫെബ്രുവരിയിലും മേഖലയില്‍ ഭീതി വിതച്ച കരടിയെ സമാനമായ രീതിയില്‍ പിടികൂടി കരിമ്പുഴ വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന കരുളായി ഉള്‍വനത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ഈ കരടിയെ കാട്ടില്‍ തുറന്ന് വിടരുതെന്നും വിട്ടാല്‍ വീണ്ടും നാട്ടിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും ഇതിനെ മൃശശാലയിലേക്ക് മാറ്റണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.

ആര്‍ആര്‍ടിയില്‍ രണ്ട് ദിവസം മൃഗഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം കരടിയെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ നിര്‍ദേശ പ്രകരം ഉള്‍വനത്തിലേക്കോ മൃഗശാലയിലേക്കോ മാറ്റുന്ന കാര്യം തീരുമാനിക്കുമെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ അറിയിച്ചു.

Kerala

മം​ഗ​ലം ഡാ​മി​ന​ടു​ത്ത് പു​ലി​യി​റ​ങ്ങി; ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ

പാ​ല​ക്കാ​ട്: മം​ഗ​ലം ഡാ​മി​ന​ടു​ത്ത് പു​ലി​യി​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ല‍​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ട പു​ലി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഓ​ട​ൻ​തോ​ട്ടി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ എ​സ്റ്റേ​റ്റി​ലെ വ​ല​യി​ലാ​ണ് പു​ലി കു​രു​ങ്ങി​യ​ത്.

പു​ലി​യെ ക​ണ്ട നാ​ട്ടു​കാ​ർ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​ൻ​പ് പു​ലി വ​ല പൊ​ട്ടി​ച്ച് ഓ​ടി​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ആ​ർ​ആ​ർ​ടി സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൂ​ട് സ്ഥാ​പി​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പും പ്ര​ദേ​ശ​ത്ത് പു​ലിയെ ക​ണ്ടി​രു​ന്നതാ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​ൻ​പ് പു​ലി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് സി​സി​ടി​വി ക്യാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​ലി​യു​ടെ ദ്യ​ശ്യ​ങ്ങ​ൾ ഒ​ന്നും പി​ന്നീ​ട് ല​ഭി​ച്ചി​രു​ന്നി​ല്ല.

Kerala

മ​ല​മ്പു​ഴ​യെ ഭീ​തി​യി​ലാ​ഴ്ത്തി പു​ലി; കൂ​ട് സ്ഥാ​പി​ച്ചു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​ല​മ്പു​ഴ ഗ​വ.​സ്‌​കൂ​ൾ പ​രി​സ​ര​ത്ത് പു​ലി​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ണ്ടും പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കൂ​ട് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ല​മ്പു​ഴ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ജ​വ​ഹ​ർ ന​വോ​ദ​യ സ്കൂ​ൾ, ഗി​രി​വി​കാ​സ്, മ​ല​മ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ജി​ല്ലാ ജ​യി​ൽ, ജ​ല​സേ​ച​ന വ​കു​പ്പ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ത്താ​ണ് പു​ലി എ​ത്തി​യ​ത്.

നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​ലി​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ല​മ്പു​ഴ​യി​ലേ​ക്ക് രാ​ത്രി​യാ​ത്ര നി​യ​ന്ത്ര​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

National

ഗു​ജ​റാ​ത്തി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി ജി​ല്ല​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു. അ​ർ​ജു​ൻ നി​നാ​മ എ​ന്ന​യാ​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ട്രം​ബാ​ക്പു​ർ ഗ്രാ​മ​ത്തി​ലാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​മ്മ​യു​ടെ കൂ​ടി​യി​രു​ന്നി​രു​ന്ന കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി​യ പു​ലി ക​ടി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ അ​മ്മ പു​ലി​യെ ഓ​ടി​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. കു​ട്ടി​യു​മാ​യി പു​ലി കു​റ​ച്ചു​ദൂ​ര​ത്തേ​ക്ക് പൊ​യി. കു​റ​ച്ച് നേ​ര​ത്തി​ന് ശേ​ഷം കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് ഏ​ഴ് കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു.

Latest News

Corehub Up